വാഹന പരിശോധനയ്ക്കിടെ എഎസ്ഐയെ ബൈക്കിടിച്ചു; കാലിലൂടെ ടയർ കയറിയിറങ്ങി

ameer-khan-hospitalized
ബൈക്കിടിച്ചു പരുക്കേറ്റ എഎസ്ഐ അമീർ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ.
SHARE

കായംകുളം ∙ വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ച് ട്രാഫിക് പൊലീസുകാരനു പരുക്ക്. കായംകുളം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അമീർ ഖാനാണ് പരുക്കേറ്റത്. കായംകുളം – പുനലൂർ റോഡിൽ മുരുക്കുമ്മൂട് ജംക്‌ഷനിൽ ഇന്നു വൈകിട്ട് നാലു മണിയോടെയാണു സംഭവം. ബൈക്കിടിച്ചു നിലത്തുവീണ അമീർ ഖാന്റെ കാലിലൂടെ ടയർ കയറിയിറങ്ങി. ഇദ്ദേഹത്തെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നു പേരുമായി വന്ന ബൈക്കിന് എഎസ്ഐ കൈ കാണിച്ചതിനു പിന്നാലെയാണു സംഭവം. ട്രാഫിക് നിയമം ലംഘിച്ചെത്തിയ ബൈക്ക് പൊലീസിനെ വെട്ടിച്ചു കടന്നുപോയി. റോഡിന്റെ മധ്യഭാഗത്തു നിൽക്കുകയായിരുന്ന എഎസ്ഐ പെട്ടെന്ന് ഒരു വശത്തേക്കു ഒതുങ്ങിയെങ്കിലും പിന്നാലെ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. നിലത്തു വീണ അമീർ ഖാന്റെ കാലിലൂടെ ബൈക്കിന്റെ ടയർ കയറിയിറങ്ങി. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും പരുക്കേറ്റു.

അതേസമയം, കൈകാണിച്ചിട്ടും നിർത്താതെ പോയ മൂന്നു പേരുമായെത്തിയ ബൈക്ക് പിന്നീട് മറ്റൊരിടത്തുവച്ച് പൊലീസ് പിടികൂടി.

English Summary: Traffic ASI Hit By Bike In Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA