‘കിടുങ്ങാക്ഷിയമ്മ’ പ്രയോഗം: വി.ഡി. സതീശൻ മാപ്പ് പറയണമെന്ന് ആനി രാജ

annie-raja-6
ആനി രാജ (ഫയൽ ചിത്രം: മനോരമ)
SHARE

ന്യൂ‍ഡൽഹി∙ സിപിഎം നേതാവ് പി.കെ.ശ്രീമതിക്കെതിരായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ പ്രസ്താവന അപലപനീയമെന്ന് സിപിഐ നേതാവ് ആനി രാജ. ശ്രീമതിക്കെതിരായ ‘കിടുങ്ങാക്ഷിയമ്മ’ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് മാപ്പുപറയണം. കോണ്‍ഗ്രസിന്‍റെ സ്ത്രീപക്ഷ രാഷ്ട്രീയം പൊള്ളയെന്നതിനു പ്രസ്താവന തെളിവാണെന്നും ആനി രാജ ഡല്‍ഹിയില്‍ പറഞ്ഞു.

‘‘കോൺഗ്രസിനെ സംബന്ധിച്ച് സ്ത്രീപക്ഷ രാഷ്ട്രീയവും സ്ത്രീകളുടെ അന്തസ്സ് എന്നൊക്കെ പറയുന്നത് വെറും രാഷ്ട്രീയ കളി മാത്രമാണ്. അതല്ലാതെ ആത്മാർഥത തൊട്ടുതേച്ചിട്ടില്ല എന്നത് ഈ പ്രസ്താവനയിൽനിന്നു വ്യക്തമാണ്. നിയമസഭ രണ്ടുകൈയും നീട്ടി സ്വീകരിച്ച റൂളിങ് നിലനിൽക്കെ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് ആ റൂളിങ്ങിനെയും സഭയെയും പരിഹസിക്കുന്നതിനു തുല്യമാണ്. അതുകൊണ്ടുതന്നെ സതീശൻ പരാമർശം പിൻവലിക്കണം, മാപ്പു പറയണം’’ – ആനി രാജ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

എകെജി സെന്റർ ആക്രമണത്തിൽ സിപിഎമ്മിനെ പരിഹസിച്ച് സംസാരിച്ചപ്പോഴാണ് സതീശന്റെ പരാമർശം. ‘‘എകെജി സെന്ററിൽ ഓലപ്പടക്കം പൊട്ടുന്നതിന് അരമണിക്കൂർ മുൻപ് ‘ചിറ്റപ്പൻ’ എല്ലാം അറിഞ്ഞു. കെട്ടിടത്തിന്റെ മുകളിലിരുന്ന് ‘കിടുങ്ങാക്ഷിയമ്മ’ കിടുങ്ങി. ഇപ്പോൾ പടക്കത്തിന്റെ ശബ്ദം കേട്ടാൽ സിപിഎമ്മുകാർ പേടിച്ചു പാത്തിരിക്കുകയാണ്’’ – പത്തനംതിട്ട ജില്ല ‘ആസാദ് കി ഗൗരവ് യാത്ര’ മല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ സതീശൻ പരിഹസിച്ചു പറഞ്ഞത് ഇങ്ങനെയാണ്.

English Summary: Annie Raja says VD Satheesan should apologize to PK Sreemati for calling her 'Kidungakshiamma'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA