‘മാർക്കറ്റിൽ മീൻ വിറ്റു നടന്ന ആൾ ഇപ്പോൾ 1000 കോടി രൂപയുടെ ഉടമ, മമതയ്ക്കു നന്ദി’

mamata-banerjee-anubatra-mondal
അനുബത്ര മൊണ്ടാലും മമതാ ബാനർജിയും . ചിത്രം. twitter/ @AnubrataSpeak
SHARE

കൊൽക്കത്ത∙ കന്നുകാലി കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അനുബത്ര മൊണ്ടാലിനെ സിബിഐ അറസ്റ്റു ചെയ്തതിൽ പ്രതികരണവുമായി ബജെപി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പരിഹസിച്ചാണ് ബംഗാളിൽനിന്നുള്ള ബിജെപി എംപി ദിലീപ് ഘോഷിന്റെ പ്രതികരണം.

‘വളരെ കാലമായി കാത്തിരിക്കുന്ന അറസ്റ്റാണിത്. മാർക്കറ്റിൽ മീൻ വിറ്റു നടന്ന ആളാണ് അനുബത്ര. ഇപ്പോൾ 1000 കോടി രൂപയുടെ ഉടമയാണ്. മമതാ ബാനർജിയുടെ ഉപകാരത്തിനു നന്ദി.’– ദിലീപ് ഘോഷ് പറഞ്ഞു. 

വ്യാഴാഴ്ച രാവിലെയാണ് ബീർഭും ജില്ലയിലെ വീട്ടിൽനിന്ന് സിബിഐ സംഘം അനുബത്രയുടെ അറസ്റ്റു രേഖപ്പെടുത്തിയത്. കന്നുകാലി കള്ളക്കടത്തു കേസ് അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. രണ്ടുതവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ വിശ്രമം നിർദേശിച്ചെന്ന് കാണിച്ച് മൊണ്ടാൽ ഹാജരായില്ല. ഇതേത്തുടർന്നാണ് രാവിലെ 10 മണിയോടെ എട്ട് സിബിഐ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. 

ബംഗാളിൽ അടുത്തിടെ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന രണ്ടാമത്തെ തൃണമൂൽ നേതാവാണ് അനുബത്ര മൊണ്ടാൽ. നേരത്തെ സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് ബംഗാൾ മുൻ വ്യവസായ മന്ത്രി പാർഥ ചാറ്റർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തിരുന്നു. 

English Summary : Anubrata Mondal: 'Fish seller becomes owner of Rs 1,000 crore, THANKS to DIDI', BJP MP MOCKS Mamata Banerjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}