ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം നേതാവും എംഎൽഎയുമായ വി.കെ. പ്രശാന്ത് ഉൾപ്പെടെയുള്ളവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) വെല്ലുവിളിച്ച് സിപിഎം. മമ്മൂട്ടിയുടെ ഭീഷ്മപർവ്വം എന്ന ചിത്രത്തിലെ ‘ഡൽഹിക്കാരാണ് ജാവോന്ന് പറയണം’ എന്ന സംഭാഷണത്തോടൊപ്പം മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ചിത്രവും ഉൾപ്പെടുത്തിയ പോസ്റ്ററുകളാണ് പ്രചരിക്കുന്നത്.

കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി, തോമസ് ഐസക്കിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. രണ്ടുവട്ടവും അദ്ദേഹം ഹാജരായില്ല. പിന്നാലെ കോടതിയെ സമീപിച്ച അദ്ദേഹത്തിന് അടുത്ത ബുധനാഴ്ച വരെ ഹാജരാകുന്നതിൽനിന്ന് സാവകാശം ലഭിക്കുകയും ചെയ്തു. തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി ഇഡിക്ക് നിർദേശം നൽകി. കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്‍റെ ലംഘനമുണ്ടെന്നാണ് ഇഡിയുടെ വാദം.

English Summary: CPM poster campaign against ED with Mammootty starred Bheeshmaparvam dialogue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com