ബോർഡ് വയ്ക്കാത്തത് ചോദ്യം ചെയ്തു; കാർ യാത്രക്കാരുടെ മേൽ ടാറൊഴിച്ച് തൊഴിലാളികൾ

ernakulam-tar-attack-victims
എറണാകുളത്ത് ദേഹത്ത് ടാർ വീണ് പൊള്ളലേറ്റവർ ചികിത്സയിൽ
SHARE

കൊച്ചി∙ എറണാകുളം കടവന്ത്രയ്ക്കു സമീപം ചെലവന്നൂർ റോഡിൽ കാർ യാത്രക്കാരുടെ ദേഹത്തു ടാർ ഒഴിച്ച് ആക്രമണം. മൂന്നു പേർക്കു പൊള്ളലേറ്റു. റോഡിൽ ടാറിങ് പണി നടത്തുകയായിരുന്ന തൊഴിലാളികളാണ് ആക്രമിച്ചത്. അറ്റകുറ്റപ്പണിക്കിടെ ഇതുവഴി കാറിൽ വന്ന യാത്രക്കാരുടെ സംഘം, മുന്നറിയിപ്പു ബോർഡ് വയ്ക്കാതെ പണി നടത്തുന്നതിനെ ചോദ്യം ചെയ്തു.

തുടർന്നുണ്ടായ വാക്കേറ്റത്തിനു പിന്നാലെയാണ് യാത്രക്കാരുടെ മേൽ ടാർ ഒഴിച്ച് തൊഴിലാളികൾ ആക്രമണം നടത്തിയതെന്നു പറയുന്നു.  പണിക്കാരിൽ ഒരാൾ ടാർ കോരി ഒഴിക്കുന്ന പാട്ട ഉപയോഗിച്ച് മർദിച്ചപ്പോൾ ടാർ ശരീരത്തിൽ വീഴുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെങ്കിലും പൊള്ളലേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽനിന്നു മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി.

English Summary : Road workers attack car passengers with tar in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}