ADVERTISEMENT

കരുളായി ∙ കൂട്ടം തെറ്റി നാട്ടിലെത്തിയ കൊമ്പനാനക്കുട്ടിയെ കാട്ടിൽ വിട്ടയക്കാൻ ശ്രമം. കരുളായി വനമേഖലയിൽ ആനക്കൂട്ടത്തെ കണ്ടെത്തി കൂട്ടത്തിൽ വിടാനാണ് റേഞ്ച് ഓഫിസർ എം.എൻ.നജ്മുൽ അമീന്റെ നേതൃത്വത്തിൽ ശ്രമം നടത്തുന്നത്.

കരുളായി റേഞ്ചിൽ നെടുങ്കയം സ്റ്റേഷന് സമീപം ഇടയ്ക്കിടെ എത്തുന്ന ആനക്കൂട്ടത്തിൽപ്പെട്ടതാണ് കുട്ടിക്കൊമ്പനെന്ന് റേഞ്ച് ഓഫിസർ പറഞ്ഞു. അഞ്ചു മാസം പ്രായം തോന്നിക്കും.  നെടുങ്കയം ഗസ്റ്റ് ഹൗസ് പരിസരത്ത് 10ന് വൈകിട്ട് 5ന് ഒറ്റപ്പെട്ട നിലയിൽ ആനക്കുട്ടിയെ വനപാലകർ കണ്ടെത്തി. ആനക്കൂട്ടം അടുത്തുണ്ടെന്ന ധാരണയിൽ ഉൾക്കാട്ടിൽ കയറ്റി വിട്ടു. എന്നാൽ കൂട്ടത്തിൽ പോകാതെ ജനവാസ മേഖലയായ സുന്ദരി മുക്കിലും വളയം കുണ്ടിലും എത്തി. നാട്ടുകാർ പിടിച്ച് മരത്തിൽ കെട്ടിയിട്ട ശേഷം വനപാലകരെ വിവരം അറിയിച്ചു. റേഞ്ച് ഓഫിസറും സംഘവും എത്തി നെടുങ്കയം സ്റ്റേഷനിലേക്ക് മാറ്റി. 

nilambur-elephant-2
കുട്ടിക്കൊമ്പൻ നെടുങ്കയം ഗസ്റ്റ് ഹൗസ് പരിസരത്ത് ഓടി നടക്കുന്നു.

കാഴ്‌ചക്കാർ ഏറിയപ്പോൾ ഗസ്റ്റ് ഹൗസ് രാവിലെ പരിസരത്ത് കൊണ്ടുവന്ന് മതിൽക്കെട്ടിനുള്ളിൽ തുറന്നു വിട്ടു. ഒപ്പം വിട്ടയയ്ക്കാൻ ആനക്കൂട്ടത്തെ കണ്ടെത്താൻ വനപാലകരുടെ രണ്ടു സംഘം തിരച്ചിൽ നടത്തിയെങ്കിലും വിജയിച്ചില്ല.  ഉച്ചയ്ക്ക് ശേഷം വെറ്ററിനറി ഡോക്ടർ എത്തി ആരോഗ്യനില പരിശോധിച്ചു. അദ്ദേഹം നിർദ്ദേശിച്ച പ്രകാരം ഭക്ഷണം നൽകിത്തുടങ്ങി. എസ്എഫ്ഒമാരായ വി.അച്യുതൻ, ഫിറോസ് വട്ടത്തൊടി, വാച്ചർ എൻ.മാലതി എന്നിവരുടെ നേതൃത്വത്തിലാണ് പരിചരണം. ആളുകളുമായി വേഗം ഇണങ്ങിയ കുട്ടിക്കൊമ്പൻ കുസൃതി കാട്ടി ഓടി നടക്കുകയാണ്.  ഭാഗികമായി തകർന്ന ഭാഗത്ത് മതിൽ ചാടിക്കടക്കാൻ ഇടയ്ക്കു ശ്രമം നടത്തുമ്പോൾ വനപാലകർ പിന്തിരിപ്പിക്കും.

English Summary: Forest officials efffort to find elephant herd which abandoned Five-month-old elephant calf at Karulayi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com