മുൻ മന്ത്രി ആർ.സുന്ദരേശൻ നായർ അന്തരിച്ചു

r-sundharesan-nair-1248
ആർ.സുന്ദരേശൻ നായർ
SHARE

തിരുവനന്തപുരം ∙ മുൻ മന്ത്രിയും പിഎസ്‌സി മുൻ അംഗവുമായ നെയ്യാറ്റിൻകര മരുതത്തൂർ മഞ്ചത്തലയിൽ ആർ.സുന്ദരേശൻ നായർ (82) കുന്നുകുഴി തമ്പുരാൻമുക്കിലെ വസതിയായ പ്രയാഗയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് ശാന്തികവാടത്തിൽ.

എൻഎസ്എസിലൂടെയാണു സുന്ദരേശൻ നായർ പൊതുരംഗത്ത് എത്തിയത്. എൻഎസ്എസിന്റെ രാഷ്ട്രീയ പാർട്ടി ആയിരുന്ന എൻഡിപിയുടെ സ്ഥാനാർഥിയായി 1977ലും ’80ലും നെയ്യാറ്റിൻകര മണ്ഡലത്തിൽനിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1981 ഡിസംബർ മുതൽ ’82 മാർച്ച് വരെ കരുണാകരൻ മന്ത്രിസഭയിൽ ആരോഗ്യ–ടൂറിസം മന്ത്രിയായി. ’82ല‍െ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 1990ൽ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനു വേണ്ടി ഹോങ്കോങ്ങിൽ ജോലി അന്വേഷിച്ചു പോയി. അവിടെനിന്നു 2014ൽ മടങ്ങിവന്നു. തിരുവനന്തപുരത്തെ പ്രശസ്തമായ വിക്ടറി കോളജിന്റെ ഉടമയും അധ്യാപകനും ആയിരുന്നു.

ഭാര്യ: ബി.ലീലാകുമാരി (റിട്ട.അഡീഷനൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്). മക്കൾ: പ്രീത എസ്.നായർ (അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, എൽഐസി), ഡോ. പ്രതിഭ എസ്.നായർ (എംജി കോളജ്), പ്രതീക് എസ്.നായർ (ഹോങ്കോങ്). മരുമക്കൾ: അഡ്വ. എസ്.സുദീപ്, പി.ഗോപകുമാർ (ബിസിനസ്), ജി.ആർ.നിഷ.

English Summary: Former Minister R Sundaresan Nair dies at 82

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}