യാത്രക്കാരെ കയ്യിലെടുക്കാൻ കർണാടക ആർടിസി; കേരളയാത്രയ്ക്ക് വമ്പിച്ച ഓഫർ

1248-karnataka-rtc
കർണാടക ആർടിസി ബസുകൾ(ഫയൽ ചിത്രം)
SHARE

കോഴിക്കോട്∙ നഷ്ടക്കണക്കും നഷ്ടത്തിലോടുന്ന റൂട്ടുകളും നിരത്തി കേരളത്തിന്റെ ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) നിരങ്ങിനീങ്ങുമ്പോൾ സ്വാതന്ത്ര്യദിനം പോലും എങ്ങനെ മുതലാക്കാമെന്ന പുത്തൻ വിപണനതന്ത്രവുമായാണ് കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ രംഗത്തെത്തിയിരിക്കുന്നത്.

75–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കേരളത്തിൽ പോകാനാഗ്രഹിക്കുന്നവർക്ക് പ്രത്യേക ബസ് സർവീസുകളുമായാണ് കർണാടക ആർടിസി എത്തിയിരിക്കുന്നത്. 12 മുതൽ 15 വരെ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഈ 19 സ്പെഷൽ സർവീസുകൾ. പതിവു സർവീസുകൾക്കു പുറമെയാണിത്.

നാല് പേരോ അതിൽ കൂടുതലോ യാത്രക്കാർ ഒന്നിച്ചു ഒരൊറ്റ ടിക്കറ്റായി ബുക്ക് ചെയ്താൽ ടിക്കറ്റ് തുകയിൽ 5% ഇളവുമുണ്ട്. മടക്കയാത്രയുടെ ടിക്കറ്റ് ഒപ്പം ബുക്ക് ചെയ്യുന്നവർക്ക് 10% ഇളവ് എന്ന മോഹിപ്പിക്കുന്ന ഓഫറും നൽകിയാണ് കർണാടക യാത്രക്കാരെ കയ്യിലെടുക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും: www.ksrtc.in 

English Summary : Karnataka RTC's special offers for trip to Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}