ADVERTISEMENT

കോഴിക്കോട്∙ മുൻ മന്ത്രി തോമസ് ഐസക്ക് ഇഡിക്കു മുന്നിൽ ഹാജരാവാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഒന്നിൽ കൂടുതൽ തവണ സമൻസ് അയച്ചിട്ടും ഹാജരാകാതെ സ്വയം വിശുദ്ധനാകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അന്വേഷണ ഏജൻസിയോട് ധിക്കാരപരമായി പെരുമാറുകയാണ്. മടിയിൽ കനമുള്ളത് കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽനിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നത്. വിദേശ ധനകാര്യസ്ഥാപനത്തിൽ നിന്ന് കടമെടുത്തതിൽ അവിഹിതമായി പലതുമുണ്ട്. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്ന് കടമെടുക്കാൻ പാടില്ലെന്നും, നിയമവിരുദ്ധമായി 2,150 കോടി രൂപ കടമെടുത്തത് ഫെമ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

അഴിമതിയുടെ കാര്യത്തിൽ മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസും ഒറ്റക്കെട്ടാണ്. രാജ്യമെങ്ങും കോൺഗ്രസും സിപിഎമ്മും സഖ്യത്തിലാവുന്ന സാഹചര്യത്തിൽ വി.ഡി. സതീശനെ ഉപമുഖ്യമന്ത്രിയാക്കി യുഡിഎഫ്–എൽഡിഎഫ് സർക്കാർ രൂപീരിക്കുന്നതാണ് നല്ലതെന്നും കൃഷ്ണദാസ് പറഞ്ഞു.

English Summary: KIIFB Transactions: PK Krishnadas against Thomas Isaac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com