ADVERTISEMENT

കോട്ടയം∙ വൈക്കം തോട്ടകം വാക്കേത്തറയില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വാക്കേത്തറ സ്വദേശി ദാമോദര‌നെയാണ് വീടിനു സമീപത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതര പരുക്കേറ്റ ഭാര്യ സുശീല കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം  മൂന്നു മണിയോടെയാണ് വാക്കേത്തറയില്‍ പാടത്തോട് ചേര്‍ന്ന ഷെഡിന് മുന്‍പില്‍ വെച്ച് ദാമോദരന്‍ ഭാര്യ സുശീലയെ ആക്രമിച്ചത് .കറിക്കത്തി കൊണ്ട് മുഖത്ത് വെട്ടുകയും കഴുത്ത് മുറിക്കുകയും ചെയ്‌തു. കമിഴ്ത്തി കിടത്തി മുടിക്ക് കുത്തിപ്പിടിച്ചായിരുന്നു ആക്രമിച്ചതെന്നു ദൃക്‌സാക്ഷികൾ പറയുന്നു. സുശീലയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ദാമോദരനെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു.

കുടുംബപ്രശ്നങ്ങളുണ്ടായിരുന്നെന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നെന്നും പ്രദേശവാസികളും പറയുന്നുണ്ട്. ഷെഡിനു മുന്നില്‍ വച്ച് വിഷം കഴിച്ചതിനു ശേഷം ദാമോദരന്‍ വീട്ടിലേക്കോടി. അവിടെ വച്ച് വീണ്ടും വിഷം കഴിച്ചു. ദാമോദരനെ അന്വേഷിച്ച് വൈക്കം പൊലീസ് വീട്ടിലെത്തിയപ്പോഴാണ് സമീപത്തുള്ള ചതുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ആദ്യ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച ദാമോദരന്‍ വര്‍ഷങ്ങളായി സുശീലയ്ക്കും മകനുമൊപ്പമായിരുന്നു താമസം. കുടുംബപ്രശ്നങ്ങള്‍ പതിവായിരുന്നെന്നും കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നെന്നും അയല്‍വാസികളും പറയുന്നു

English Summary: Man attacks wife with knife before committing suicide in Vaikom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com