ADVERTISEMENT

കോട്ടയം ∙ നടൻ ദിലീപ് പ്രതിയായ നടിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയെ അപമാനിക്കുന്ന പരാമർശവുമായി മുൻ എംഎൽഎയും കേരള ജനപക്ഷം സെക്കുലർ ചെയർമാനുമായ പി.സി.ജോർജ്. തുടർച്ചയായി കേസുകളുണ്ടായതുകൊണ്ട് അതിജീവിതയ്ക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചെന്നായിരുന്നു പരാമർശം. കേസുകൊണ്ട് ഗുണമുണ്ടായത് നടിക്കു മാത്രമാണ്. വ്യക്തിജീവിതത്തിൽ നഷ്ടമുണ്ടാകാം. പൊതുജീവിതത്തിൽ ലാഭം മാത്രമാണ് ഉണ്ടായത്. കൂടുതൽ സിനിമ കിട്ടുകയും പ്രശസ്തയാവുകയും ചെയ്തു. കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പി.സി.ജോർജിന്റെ അധിക്ഷേപ പരാമർശം.

ദിലീപിനെതിരായ കേസുമായി ബന്ധപ്പെട്ട ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് പി.സി.ജോർജ് വിവാദ പരാമർശം നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

‘ആ കേസിൽ വിധി വരാറായപ്പോൾ അടുത്ത കേസ് വന്നില്ലേ? അടുത്ത തെളിവെടുപ്പു നടക്കുകയല്ലേ. അതുകൊണ്ട് ഒരു ഗുണം കിട്ടി. (മാധ്യമപ്രവർത്തകരോടായി) അവർക്ക് പറയുന്നതെന്താ, അതിജീവിതയോ? ഉപജീവിതയോ? ആ... അതിജീവിത. അവർക്ക് ഒത്തിരി സിനിമാ കിട്ടുന്നുണ്ട്. പിന്നെന്താ? അവര് രക്ഷപ്പെട്ടു. അതല്ലേ നമുക്ക് ആവശ്യം? ഒരു പ്രശ്നവുമില്ലെന്നേ. അതിൽ കൂടുതൽ പറയാൻ പാടുണ്ടോ?’ – പി.സി.ജോർജ് ചോദിച്ചു.

English Summary: PC George's Controversial Statement Against Survivor In Actress Attack Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com