Premium

'ആ നടപടി ബിജെപി സർക്കാർ ഒഴിവാക്കേണ്ടത്; ഭയമുള്ള ഭരണാധികാരി സുരക്ഷ ശക്തമാക്കും'

HIGHLIGHTS
  • ആധുനിക സമൂഹം കെട്ടിപ്പടുക്കാനുള്ള ദാർശനികതയാണ് നെഹ്റുവിൽനിന്ന് ലഭിച്ചത്
  • സ്വാതന്ത്ര്യം ജനത്തിന് ഭരണാധിപന്മാർ നൽകുന്ന ഔദാര്യമോ ജന്മദിന സമ്മാനമോ അല്ല
  • മനോരമ ഓൺലൈൻ പ്രീമിയം ‘സ്വാതന്ത്ര്യ സംവാദ പരമ്പര’യിൽ ഡോ.എം.കുഞ്ഞാമൻ
INDIA-SOCIETY-ART
ന്യൂഡൽഹിയില്‍നിന്നുള്ള ദൃശ്യം. ചിത്രം: Sajjad HUSSAIN / AFP (Image is only for Representative Purpose)
SHARE

വ്യക്തിയുടെ സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നു പറയുന്നു ഡോ.എം.കുഞ്ഞാമൻ. വ്യക്തികൾക്കു ചിന്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. സ്വാതന്ത്ര്യം ഒരു വ്യക്തിക്ക് അനുഭവപ്പെടണമെങ്കിൽ അന്നന്നത്തെ പ്രയാസങ്ങളിൽനിന്ന് അയാൾ മുക്തനായിരിക്കണം. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനാകണം. അതിനുമപ്പുറത്ത് ഒരു ദൈംദിനം ജീവിതം വേണം. ജനാധിപത്യമെന്നത് സ്വാതന്ത്ര്യത്തിൽ ജീവിക്കുകയും അതുകൊണ്ടു നിത്യ യൗവനം ആർജിക്കുകയും ചെയ്യുകയെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എല്ലാവരുടെയും ആശയങ്ങൾക്കും ചിന്താഗതികൾക്കും അവിടെ സ്വാതന്ത്ര്യം കിട്ടണം. രാഷ്ട്രീയ രംഗത്ത് പല മാറ്റങ്ങളും ആവശ്യമാണ്. ഭരണാധികാരികൾ അവരുടെ ‘ദൈവികത്വം’ മറന്ന് ജനങ്ങളിലേക്ക് ഇറങ്ങണം. ജനങ്ങളെ വെറും വോട്ടിങ് ജീവികളായി മാത്രം കാണരുതെന്നും ഡോ.കുഞ്ഞാമൻ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ്. കഴിഞ്ഞ കാലം ഇന്ത്യൻ സമ്പദ്ഘടനയിലും സാമൂഹിക വ്യവസ്ഥിതിയിലും എന്തൊക്കെ മാറ്റങ്ങളാണുണ്ടാക്കിയത്? അത് ജനാധിപത്യത്തിനു നൽകിയ പാഠങ്ങളെന്തെല്ലാം? ഭരണാധികാരികൾ എന്തുകൊണ്ടാണ് പലപ്പോഴും പ്രതിഷേധങ്ങളെ പോലും ഭയക്കുന്നത്? ഭരണത്തുടർച്ചയെന്നത് ഒരു അനിവാര്യതയാണോ? ദേശീയതയ്ക്ക് അമിത പ്രാധാന്യം കൽപിക്കുന്ന രീതി ശരിയാണോ? മനോരമ ഓൺലൈൻ പ്രീമിയം ‘സ്വാതന്ത്ര്യ സംവാദ പരമ്പര’യിൽ സംസാരിക്കുകയാണ് കേരള സർവകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മുൻ അധ്യാപകനും ചിന്തകനുമായ ഡോ.എം.കുഞ്ഞാമൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}