ADVERTISEMENT

ന്യൂഡൽഹി∙ എഴുത്തുകാരനും ഐക്യരാഷ്ട്ര സഭ മുൻ അണ്ടർ സെക്രട്ടറി ജനറലും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് ഷെവലിയർ ബഹുമതി. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഷെവലിയർ. തരൂരിന്റെ രചനകളും പ്രസംഗംങ്ങളും കണക്കിലെടുത്താണ് പുരസ്കാരം. ഫ്രഞ്ച് മന്ത്രിമാരുടെ ഇന്ത്യാ സന്ദർശന വേളയിൽ പുരസ്കാരം കൈമാറും.

ഇതുസംബന്ധിച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തരൂരിന് കത്തെഴുതി. കഴിഞ്ഞവർഷം ഫ്രഞ്ച് ഭാഷയിൽ തരൂർ നടത്തിയ പ്രസംഗം എംബസി ഉദ്യോഗസ്ഥരെയും മറ്റും അദ്ഭുതപ്പെടുത്തിയിരുന്നു. 2010ൽ സ്പെയ്നിലെ സമാന പുരസ്കാരത്തിന് അദ്ദേഹം അർഹനായിരുന്നു.

ഫ്രാൻസുമായുള്ള ബന്ധം വിലമതിക്കുന്ന, ആ ഭാഷയെ ഇഷ്ടപ്പെടുന്ന, ആ സംസ്കാരത്തെ ബഹുമാനിക്കുന്ന ആളെന്ന നിലയിൽ ഈ ബഹുമതിയെ ആദരപൂർവം കാണുന്നുവെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു. ഈ പുരസ്കാരത്തിന് തന്നെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചവരോടുള്ള നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

English Summary: Shashi Tharoor to receive Legion Of Honour ‘Chevalier de la Legion d’Honneur’, France’s highest civilian award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com