സ്വാതന്ത്ര്യത്തിന്റെ 75 വർഷം അനുസ്മരിക്കാൻ 22ന് പ്രത്യേക നിയമസഭാ സമ്മേളനം
Mail This Article
×
തിരുവനന്തപുരം∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോട് അനുബന്ധിച്ച് കേരളത്തിൽ പ്രത്യേക നിയമസഭാ യോഗം ചേരും. ഓഗസ്റ്റ് 22ന് രാവിലെയാണ് സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളെ സഭ അനുസ്മരിക്കുക. അന്നു മറ്റു നടപടിക്രമങ്ങൾ ഉണ്ടാകില്ല.
75–ാം വാർഷികത്തിന്റെ ഭാഗമായി ഓഗസ്റ്റ് 14നോ സൗകര്യപ്രദമായ മറ്റൊരു ദിവസമോ പ്രത്യേക സഭാ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എം.ബി.രാജേഷിനും കത്ത് നൽകിയിരുന്നു.
എന്നാൽ 14നു രാത്രി യോഗം ചേരുന്നത് പ്രായോഗികമല്ലെന്നു മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനു മറുപടി നൽകി. തുടർന്നാണ് 22നു യോഗം ചേരാൻ തീരുമാനിച്ചത്.
English Summary: Special Legislative Assembly Session on August 22nd
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.