കശ്മീർ ∙ ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാപിനു നേരെ ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. സൈനിക ക്യാംപ് ഉന്നമിട്ട് രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നാലെ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. ഇവിടെ സൈനിക നടപടി തുടരുകയാണെന്നാണ് വിവരം. ചാവേറായെത്തിയ രണ്ടു ഭീകരരും കൊല്ലപ്പെട്ടു.
English Summary: Suicide Attack On Indian Army Camp In Rajouri; 2 Terrorists Killed, 3 Jawans Martyred