ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. മോദി സർക്കാർ ജനങ്ങളിൽനിന്നു നികുതിപിരിക്കുകയാണെന്നും എന്നാൽ അതിസമ്പന്നരുടെ കടങ്ങൾ എഴുതിത്തള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പെൻഷൻ നൽകാൻ പണമില്ലെന്ന് പറഞ്ഞാണ് അവർ അഗ്നിപഥ് പദ്ധതി കൊണ്ടുവന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഒരിക്കൽ പോലും രാജ്യത്ത് സൈനികർക്ക് പെൻഷൻ നൽകാന്‍ പണമില്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ലെന്ന് കേജ്‌രിവാൾ പറയുന്നു. നികുതിയിനത്തിൽ കേന്ദ്രത്തിന് ലഭിക്കുന്ന പണം എവിടെയെന്നും കേജ്‌രിവാൾ ചോദിച്ചു.
English Summary: "Taxes For Rich Waived, Imposed On Poor": Arvind Kejriwal Slams Centre.