Premium

കേരളം വിട്ടു, പക്ഷേ ഇനി വിദേശത്തെങ്ങനെ ജീവിക്കും? സ്വർഗമല്ല ‘ഫോറിൻ’ ജീവിതം

HIGHLIGHTS
  • എന്തുകൊണ്ടാണ് മലയാളി വിദ്യാർഥികൾ പഠനത്തിന് കടൽ കടക്കുന്നത്?
  • മലയാളി യുവതയുടെ കുടിയേറ്റ സ്വപ്നം എളുപ്പത്തിൽ സാധ്യമാകുമോ?
us-airport-main
ഹൂസ്റ്റണിലെ ജോർജ് ബുഷ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള ചിത്രം: Brandon Bell/Getty Images/AFP (Image is only for Representative Purpose)
SHARE

യുവതലമുറ നാടുവിടുകയാണ്. ഒരു തരം ക്വിറ്റ് കേരള. എങ്ങനെയെങ്കിലും കേരളം വിട്ട് ഇന്ത്യയിൽ മറ്റെവിടെയെങ്കിലും അല്ലെങ്കിൽ വിദേശത്തു ചേക്കേറണം. പക്ഷേ അങ്ങനെ വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികളിൽ പാതിപ്പേർക്കെങ്കിലും ഭാവിയുണ്ടോ? കേരളം വിടണമെന്ന ആഗ്രഹം സാധിച്ചു, പക്ഷേ അവിടെ ജീവിക്കാൻ മാർഗമില്ലാത്ത സ്ഥിതിയാണോ? കാന‍ഡയിൽ വിദേശ വിദ്യാർഥികളിൽ 50% പേർക്ക് മാത്രമേ പിആർ (സ്ഥിരതാമസം) ലഭിക്കൂ. യുകെയിൽ പരമാവധി 15%–20% പേർക്ക് കിട്ടും. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും 30% പേർക്കു വരെ മാത്രമേ പഠനവും അതു കഴിഞ്ഞുള്ള സ്റ്റേബാക്ക് കാലാവധിയും കഴിഞ്ഞ് തുടരാൻ പറ്റൂ. ബാക്കിയുള്ളവർ എന്തു ചെയ്യും? നാട്ടിൽ തിരിച്ചെത്തി എന്തെങ്കിലും നോക്കുക. അല്ലെങ്കിൽ ഗൾഫിലോ മറ്റേതെങ്കിലും രാജ്യത്തോ പോവുക. അതാണു സംഭവിക്കുന്നതും. വിദേശ വിദ്യാഭ്യാസത്തിൽ പുറത്തു കാണാത്ത കാര്യങ്ങൾ ഒരുപാടുണ്ട്. കൂട്ടുകാർക്കൊപ്പം പോകാൻ ആഗ്രഹിക്കുന്നവരും മാതാപിതാക്കളും ശ്രദ്ധിക്കുക. ഇതൊരു പിക്നിക് അല്ല. പഠിത്തം കഴിഞ്ഞു തിരികെ വന്ന് യാതൊരു ലക്ഷ്യവുമില്ലാതെ കറങ്ങി നടക്കുന്നവരേറെ. എന്നിട്ടും എന്തുകൊണ്ടാണ് കേരളം വിട്ട് വിദ്യാർഥികൾ പുറത്തേക്കു പോകുന്നത്? അവിടെ ജീവിതം സുഖകരമാണോ? എത്ര രൂപ ചെലവിട്ടാൽ വിവിധ രാജ്യങ്ങളിൽ പഠനവും ജീവിതവും സാധ്യമാകും? പാർട്ട് ടൈം ജോലികൾ എളുപ്പത്തിൽ ലഭിക്കുമോ? ഇന്ത്യയിൽനിന്ന് 8.5 ലക്ഷം പേരാണ് പ്രതിവർഷം പുറത്തു പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}