ADVERTISEMENT

കാഞ്ഞിരമറ്റം (എറണാകുളം) ∙ ബാറിലെ വാക്കുതർക്കത്തിനിടെ യുവാവിനു വെട്ടേറ്റു. ചാലക്കപ്പാറ പുറത്തേത്ത് റിനാസിനാണ്(21) വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി 9നു കാഞ്ഞിരമറ്റം സെൻട്രൽ ഗാർഡൻ ബാറിലാണു യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ അക്രമം നടന്നത്. ഗുരുതരമായി പരുക്കേറ്റ റിനാസിനെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അക്രമത്തിനു ശേഷം രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഘത്തിലുണ്ടായിരുന്നവരെ കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കഞ്ചാവ് വിൽപന സംഘങ്ങൾ തമ്മിലുള്ള പകയാണു അക്രമത്തിനു കാരണമെന്നാണ് നിഗമനം. അക്രമിക്കാന്‍ കരുതിക്കൂട്ടി ആയുധമായി വന്നതാണെന്നും സംശയമുണ്ട്.

English Summary: Young man attacked in Kanjiramattom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com