ADVERTISEMENT

തൃശൂർ∙ മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ വീണ് രണ്ടു പേർ മുങ്ങിമരിച്ചു. ചെങ്ങാലൂർ വെണ്ണാട്ടുപറമ്പിൽ സാന്റോ ( 22), തൈവളപ്പിൽ അക്ഷയ് (22) എന്നിവരാണ് മരിച്ചത്. കാൽവഴുതി വീണാണ് അപകടം.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മരോട്ടിച്ചാൽ വെള്ളച്ചാട്ടം കാണാൻ വന്നതായിരുന്നു ഇരുവരും. ഇതിനിടയിൽ കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കൾ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാരും ഫോറസ്റ്റ് ജീവനക്കാരും എത്തിയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. ഇരുവരും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. 

English Summary : Youths drowned, Thrissur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com