കുട്ടിയെ മടിയിലിരുത്തി ബസ് ഓടിക്കൽ ഫോൺവിളി; യുവാവിനെതിരെ നടപടി– വിഡിയോ

pta-bus-driver-viral
അഭിഷേക് കുട്ടിയെ മടിയിലിരുത്തി ബസ് ഓടിപ്പിക്കുന്നു. വിഡിയോ ദൃശ്യത്തിൽനിന്ന്
SHARE

പത്തനംതിട്ട ∙ ചെറിയ കുട്ടിയെ മടിയിലിരുത്തി യുവാവ് ടൂറിസ്റ്റ് ബസ് ഓടിപ്പിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. കലഞ്ഞൂർ സ്വദേശി അഭിഷേകിനെതിരെയാണ് നടപടി. പത്തനംതിട്ട കലഞ്ഞൂര്‍–പത്തനാപുരം റോഡിലാണ് അപകടകരമായ ഡ്രൈവിങ് നടത്തിയത്.

ബസ് ഓടിക്കുന്നതിനിടെ അഭിഷേക് ഫോണ്‍വിളിക്കുകയും ചെയ്യുന്നുണ്ട്. ദൃശ്യങ്ങൾക്ക് ഒരു വർഷത്തിലേറെ പഴക്കമുള്ളതായും കുട്ടികളെക്കൊണ്ട് വാഹനം ഓടിപ്പിച്ച അഭിഷേകിന് ഹെവി ലൈസൻസ് ഇല്ലെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. തുടർഅന്വേഷണത്തിന് ശേഷം പൊലീസിന്റെ കൂടി സഹായത്തോടെ നടപടി സ്വീകരിക്കുമെന്ന് ആർടിഒ എ.കെ.ദിലു പറഞ്ഞു.

English Summary: Action Against Pathanamthitta Native on Bus Viral Video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}