ADVERTISEMENT

കൊച്ചി ∙ രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനി ആകാശ എയർ കൊച്ചിയിൽനിന്നു സർവീസ് തുടങ്ങി. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് കൊച്ചിയിൽനിന്നുള്ള സർവീസ് ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.10നു ബെംഗളൂരുവിലേക്കുള്ള ആദ്യ വിമാനം പറന്നുയർന്നു. ഇതോടെ കൊച്ചിയിൽ നിന്നുള്ള പ്രതിവാര ബെംഗളൂരു സർവീസുകളുടെ എണ്ണം 100 ആയി.

ശനിയാഴ്ച മുതൽ ബെംഗളൂരു-കൊച്ചി-ബെംഗളൂരു മേഖലയിൽ ആകാശ എയർ ദിവസവും രണ്ടു വീതം സർവീസുകൾ നടത്തും. രാവിലെ 8.30ന് ബെംഗളൂരുവിൽ നിന്നുമെത്തുന്ന ആദ്യ വിമാനം 9.05നു മടങ്ങും. 12.30ന് എത്തുന്ന രണ്ടാം വിമാനം 1.10നു മടങ്ങിപ്പോവും. കൊച്ചി കൂടാതെ ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽനിന്നു മാത്രമാണ് ആകാശ, സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിലെ 56 പ്രതിവാര സർവീസുകളിൽ ഇരുപത്തെട്ടും കൊച്ചിയിൽനിന്നാണ്.

രാജ്യം ഏറെ കാത്തിരുന്ന ആകാശ എയർ സർവീസ് ഒന്നാം ഘട്ടത്തിൽ തന്നെ കൊച്ചിയെ ഉൾപ്പെടുത്തിയത് സന്തോഷത്തിനു വക നൽകുന്നതായി സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. യാത്രക്കാർക്കു മികച്ച സേവന സൗകര്യങ്ങളും തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യവും ഒരുക്കുന്നതു സിയാലിന്റെ ഉത്തരവാദിത്തമാണെന്നു സുഹാസ് പറഞ്ഞു.

ആകാശ എയറിന്റെ സർവീസുകൾ യാത്രക്കാർക്ക് ഇടയിൽ മികച്ച പ്രതികരണം സൃഷ്ടിച്ചതായി ആകാശ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പ്രവീൺ അയ്യർ പറഞ്ഞു. മിതമായ നിരക്കിൽ ഏറ്റവും മികച്ച സേവനം യാത്രക്കാർക്ക് നൽകാൻ കൊച്ചി-ബെംഗളൂരു സർവീസിലൂടെ ആകാശ എയറിനു കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

English Summary: Akasa Air's Flight Takes Off From Kochi To Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com