എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കു നേരെ ന്യൂയോർക്കിൽ ആക്രമണം; കുത്തേറ്റ് വീണു

salman-rushdie
സൽമാൻ റുഷ്ദി (Photo: Twitter/ @RealBababanaras)
SHARE

ന്യൂയോർക്ക് ∙ പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കുനേരെ യുഎസിൽ ആക്രമണം. വെള്ളിയാഴ്ച ന്യൂയോർക്കിൽ നടന്ന പരിപാടിയിൽ പ്രഭാഷണം നടത്തുന്നതിനു മുൻപു സൽമാൻ റുഷ്ദിക്കു കുത്തേറ്റതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു.

ഷതൗക്വാ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിപാടിയിൽ പ്രഭാഷണത്തിനായി അവതാരകൻ ക്ഷണിച്ചതിനു തൊട്ടുപിന്നാലെ ഒരാൾ സ്റ്റേജിൽ കയറി റുഷ്ദിയെ കഴുത്തിൽ കുത്തുകയായിരുന്നെന്നു ന്യൂയോർക്ക് പൊലീസ് അറിയിച്ചു. സ്റ്റേജിൽ വീണ റുഷ്ദിയെ പ്രഥമശുശ്രൂഷകൾക്കു ശേഷം ആശുപത്രിയിലേക്കു ഹെലികോപ്റ്ററിൽ എത്തിച്ചു. ആരോഗ്യനില സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.

അക്രമിയെ സംഭവസ്ഥലത്തുവച്ച് കാണികൾ പിടികൂടി പൊലീസിൽ എൽപ്പിച്ചു. ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് പൗരനാണ് എഴുപത്തഞ്ചുകാരനായ സൽമാൻ റുഷ്ദി. കഴിഞ്ഞ 20 വർഷമായി യുഎസിലാണ് താമസം. 1981ല്‍ പുറത്തുവന്ന ‘മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍’ എന്ന നോവലിലൂടെയാണ് സൽമാൻ റുഷ്ദി വിശ്വപ്രസിദ്ധിയിലേക്കുയര്‍ന്നത്. ഈ പുസ്തകത്തിന് ബുക്കർ പുരസ്കാരം ലഭിച്ചിരുന്നു.

‘ദ് സാറ്റാനിക് വെഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരിൽ 1980കളുടെ അവസാനം മുതൽ റുഷ്ദിക്കു വധ‌ഭീഷണിയുണ്ട്. 1988ൽ പുസ്തകം ഇറാനിൽ നിരോധിച്ചു. റുഷ്ദിയെ കൊല്ലുന്നവർക്കു മൂന്നു മില്യൻ യുഎസ് ഡോളർ പാരിതോഷികം ഇറാന്റെ പര‌മോന്നത നേതാവ് 1989 ഫെബ്രുവരി 14ന് പ്രഖ്യാപിച്ചിരുന്നു.

salman-rushdie-attacked
സൽമാൻ റുഷ്‌ദിക്കു പ്രഥമശുശ്രൂഷ നൽകുന്നു

English Summary: Salman Rushdie Stabbed On Stage At New York Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}