തേക്കടി ∙ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിർണയിച്ച സുപ്രീം കോടതി ഉത്തരവിൽ പുനഃപരിശോധന ഹർജി നൽകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ഇതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം കൂടെ പരിഗണിക്കും. വന്യമൃഗ ആക്രമണം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഭൂപേന്ദ്ര യാദവ് ഇടുക്കി തേക്കടിയിൽ പറഞ്ഞു. ദേശീയ ഗജദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
English Summary: Minister Bhupendra Yadav on buffer zone