കുട്ടിയെ ആക്രമിക്കാൻ പത്തിവിടർത്തി മൂർഖൻ; രക്ഷിച്ച് അമ്മ- വിഡിയോ

snake-attack
മൂർഖൻ പാമ്പിൽ നിന്നും കുഞ്ഞിനെ രക്ഷിക്കുന്ന അമ്മ. വിഡിയോയിൽ നിന്ന്.
SHARE

വീടിന്റെ പടിക്കെട്ടിന് അരികിലൂടെ ഇഴഞ്ഞുപോയ പാമ്പിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കുട്ടിയുടെ വിഡിയോ വൈറൽ. അമ്മയും കുട്ടിയും വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്. പടിക്കെട്ടിനു താഴെ കിടന്ന പാമ്പിനെ കാണാതെ കുട്ടി ചാടിയിറങ്ങുകയായിരുന്നു.

ഉടൻ തന്നെ മൂർഖൻ പത്തിവിടർത്തി കുട്ടിയെ ആക്രമിക്കാൻ തയാറായി. ഇതുകണ്ട കുഞ്ഞിന്റെ അമ്മ കുട്ടിയെ പിടിച്ചുമാറ്റുകയും ചേർത്തുപിടിക്കുകയും ചെയ്തു. തുടർന്ന് പാമ്പ് അവിടെനിന്നും രക്ഷപ്പെടുന്നതായി വിഡിയോയിൽ കാണാം. സെക്കന്റുകൾക്കുള്ളിൽ നടന്ന അമ്മയുടെ ഇടപെടലിനെ നിരവധിപ്പേർ അഭിനന്ദിക്കുന്നുണ്ട്.

English Summary: Child miraculously escapes snake bite.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}