കോട്ടയം ∙ എംസി റോഡില്‍ കോട്ടയം മറിയപ്പള്ളിയില്‍ ലോറി സ്കൂട്ടറിലിടിച്ച് ദമ്പതികള്‍ മരിച്ചു. പള്ളം സ്വദേശി സുദര്‍ശന്‍, ഭാര്യ ഷൈലജ എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
സ്കൂട്ടറിൽ പള്ളത്തുനിന്നും മറിയപ്പള്ളി ഭാഗത്തേക്കു വരികയായിരുന്നു ദമ്പതികൾ. ഈ സമയം എതിർവശത്തുനിന്നും വന്ന നിയന്ത്രണം വിട്ട ലോറി ആദ്യം കാറിലും പിന്നീട് ഇവരുടെ സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ഷൈലജ തൽക്ഷണം മരിച്ചു. സുദർശനെ കോട്ടയം ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്നും കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
English Summary: Couple died in accident, Kottayam