തിരൂരിൽ ബവ്റിജസിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം – വിഡിയോ

Beverages Shop Fight | Video Grab
തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ മദ്യപിച്ചെത്തിയ സംഘം മറ്റുള്ളവരെ ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യം.
SHARE

മലപ്പുറം∙ തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപിച്ചെത്തിയ സംഘം. ഇന്നലെ വൈകിട്ടാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘം ഇവിടെ മദ്യം വാങ്ങാനെത്തിയ മറ്റുള്ളവരെയാണ് ആക്രമിച്ചത്. കൂട്ടത്തിലൊരാള്‍ ബീയര്‍ ബോട്ടില്‍ കൊണ്ട് മറ്റൊരാളുടെ തലയ്ക്കടിച്ച് വീഴ്ത്തി. സമീപത്തെ മറ്റൊരു കടയുടെ മുന്‍ഭാഗവും ഇവര്‍ തകര്‍ത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

വാര്‍ത്ത ശേഖരിക്കുകയായിരുന്ന തിരൂരിലെ പ്രാദേശിക ചാനല്‍ ക്യാമറാമാന്‍ പി.ഷബീറിനെയും ഇവർ ആക്രമിച്ചു. തലയ്ക്കു പരുക്കേറ്റ ഷബീര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബവ്റിജസ് ഷോപ്പിനു മുന്‍പില്‍ ആക്രമണം നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നയാളാണ് ഷബീറിനെയും ആക്രമിച്ചതെന്നു സമീപമുണ്ടായിരുന്നവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

English Summary: Drunk Group created fear Atmosphere at Beverages Shop in Tirur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA