കോട്ടയം ∙ ഏറ്റുമാനൂരിൽ കാർ സർവീസ് സെന്ററിനു തീപിടിച്ചു. സെൻട്രൽ ജംക്‌ഷനിൽ നിന്ന് അതിരമ്പുഴ റോഡിൽ കോടതിപ്പടിക്കു സമീപത്തുള്ള സർവീസ് സെന്ററിലാണ് തീപിടുത്തം. കോട്ടയം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയെത്തി തീയണച്ചു.

English Summary: Fire accident in car service centre, Ettumanoor.