പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; നാലുപേർ അറസ്റ്റിൽ

nilambur-rape
അൽത്താഫ്, ഹരീഷ്, ദിൽജിത്, ഗിരീഷ്
SHARE

നിലമ്പൂർ ∙ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. കരുളായി പുള്ളിയിൽ സ്വദേശി വടക്കോട്ടിൽ ഹരീഷ്(28), വടപുറം സ്വദേശി ചെക്കരാട്ടിൽ അൽത്താഫ് അമീൻ (20), അമരമ്പലം തോട്ടേക്കാട് സ്വദേശി ഓട്ടുപ്പാറ ദിൽജിത് (22), ഗിരീഷ് എന്നിവരെയാണ് നിലമ്പൂർ ഡിവൈഎസ്പി സാജു കെ.എബ്രഹാം, സിഐ പി.വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

സംഭവസമയത്ത് പ്രായപൂർത്തിയാകാത്തയാളെ ജുവൈനൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. മറ്റു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ നവീൻ ഷാജ്, എഎസ്ഐ അൻവർ സാദത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദാലി, ഷിജു, അഭിലാഷ് കൈപ്പിനി, കെ.ടി.ആഷിഫ് അലി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

English Summary: Four arrested in rape case, Nilambur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}