ജീവനക്കാരുടെ ശമ്പളം: സാവകാശം തേടി കെഎസ്ആർടിസി ഹൈക്കോടതിയിൽ

high-court-ksrtc
ഫയൽചിത്രം.
SHARE

കൊച്ചി ∙ ജീവനക്കാരുടെ ശമ്പളം നൽകുന്നതിനു സാവകാശം തേടി കെഎസ്ആർടിസി ഹൈക്കോടതിയിൽ. ജൂലൈ മാസത്തെ ശമ്പളം നൽകാൻ 10 ദിവസം കൂടി സമയം വേണമെന്നാണ് ആവശ്യം. നിലവിലുള്ള സാഹചര്യങ്ങൾ വിശദീകരിച്ച് കെഎസ്ആർടിസി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10നകം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ശമ്പളം നൽകിയില്ലെങ്കിൽ സിഎംഡിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് സിംഗിൾ ബഞ്ച് വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നടപടി.

കെഎസ്ആർടിസിക്കു സർക്കാർ വാഗ്ദാനം ചെയ്ത 20 കോടി രൂപ നൽകാൻ ധനവകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപവും ഉയർത്തിയിട്ടുണ്ട്. വാഗ്ദാനം ചെയ്ത 20 കോടി രൂപ ധനവകുപ്പ് നൽകുമെന്നു കരുതി 10 കോടി രൂപ ഡീസലിനു നൽകിയതും നിലവിലെ ശമ്പള പ്രതിസന്ധിക്കു കാരണമായി. സർക്കാർ ഫണ്ടു ലഭിച്ചെങ്കിൽ മാത്രമേ ശമ്പളം നൽകാനാകൂ എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

English Summary: KSRTC approached the High court seeking delay in Payment of employees salaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA