കര്‍ണാടകയിൽ ഇഞ്ചിക്കൃഷിക്കു പോയ മലയാളിയെ കാട്ടാന കൊലപ്പെടുത്തി

pathanamthitta-vadasserikkara-wild-elephant-attack
പ്രതീകാത്മക ചിത്രം
SHARE

കല്‍പറ്റ ∙ കര്‍ണാടകയിലെ എച്ച്ഡി കോട്ടയില്‍ ഇഞ്ചിക്കൃഷിക്കു പോയ മലയാളിയെ കാട്ടാന കൊലപ്പെടുത്തി. വയനാട് മുട്ടില്‍ പാലക്കുന്ന് കോളനിയിലെ ബാലന്‍ (60) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെ എച്ച്ഡി കോട്ടയ്ക്കടുത്ത എടയാളയില്‍ വച്ചാണ് സംഭവം. ഇഞ്ചിത്തോട്ടത്തിലെ ഷെഡിനു പുറത്ത് പല്ലു തേയ്ക്കുകയായിരുന്ന ബാലനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഷെഡിനുള്ളിലായിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് ബാലന്റെ തൊഴിലുടമ കാര്യമ്പാടി സ്വദേശി മനോജ് പറഞ്ഞു.

ബാലന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് നാട്ടുകാരും തൊഴിലാളികളും എച്ച്ഡി കോട്ടയില്‍ റോഡ് ഉപരോധിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കർണാടകയിലെ എച്ച്ഡി കോട്ട ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെല്ലാം കാട്ടാനശല്യം അതിരൂക്ഷമാണ്.

English Summary: Malayali killed in elephant attack at HD Kote Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA