ADVERTISEMENT

ന്യൂഡൽഹി ∙ ആളുകൾ നോക്കിനിൽക്കെ വിദ്യാർഥിയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സൗത്ത് ഡൽഹിയിലെ മാൾവ്യ നഗറിലെ മാർക്കറ്റിലാണ് സംഭവം. സുഹൃത്തുമായി മാർക്കറ്റിലെത്തിയ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ മായങ്കിനെ (25) ഒരു സംഘം ആളുകൾ കത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു.

ആക്രമിക്കാനെത്തിയവർ മായങ്കുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നത് വിഡിയോയിൽ കാണാം. തുടർന്ന് മായങ്ക് റോഡിലൂടെ ഓടാൻ ശ്രമിക്കവേ ഇവർ പിന്നിലൂടെ എത്തി കുത്തിക്കൊലപ്പെടുത്തി. അക്രമികൾ മായങ്കിനെ തുടർച്ചയായി കുത്തിയെന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സംഭവം നടക്കുമ്പോൾ നിരവധി പേർ ഇതുവഴി പോയിരുന്നെങ്കിലും ആരും പ്രതികരിച്ചില്ല. അവിടെയുണ്ടായിരുന്ന ചിലരുടെ സഹായത്തോടെ മായങ്കിനെ സുഹൃത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary: On Camera, Man Stabbed Repeatedly In Busy South Delhi Locality, Dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com