ADVERTISEMENT

കോഴിക്കോട് ∙ സിപിഎം സംസ്ഥാന സമിതിയിൽ ചർച്ചയായത് ഭരണം മെച്ചപ്പെടുത്താനുള്ള കാര്യങ്ങളെന്ന് പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിമാർക്കെതിരെ വിമർശനം ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാർത്തകളാണ് പ്രചരിക്കുന്നത്. ഇതിലൂടെ ആർക്കെങ്കിലും സന്തോഷം ലഭിക്കുന്നുവെങ്കിൽ ആവട്ടെ എന്നും മന്ത്രി പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ പ്രവര്‍ത്തനം ദയനീയമാണെന്നും മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാൻ മടിയാണെന്നും സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നിരുന്നു. എല്ലാം ഓണ്‍ലൈനായി നടത്താമെന്നാണ് ചിന്ത. പല മന്ത്രിമാരെയും ഫോണിൽ വിളിച്ചാല്‍ എടുക്കാറില്ലെന്നും വിമർശനം ഉയർന്നു. തദ്ദേശ സ്വയംഭരണം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, വനം തുടങ്ങിയ വകുപ്പുകൾക്കെതിരെയാണ് വിമർശനം ഉയർന്നത്. ഇതിനോടാണ് മന്ത്രിയുടെ പ്രതികരണം.

English Summary: Minister PA Mohammed Riyas on CPM State Committee Criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com