ഒരു കോടി വിദ്യാർഥികൾ, മുഴങ്ങി ദേശഭക്തി ഗാനങ്ങൾ; റെക്കോർഡിട്ട് രാജസ്ഥാൻ

rajasthan
'ആസാദി കി അമൃത് മഹോത്സവ്' ക്യാംപെയിനിന്റെ ഭാഗമായി വിദ്യാർഥികൾ അണിനിരന്നപ്പോൾ (ഇടത്), കുട്ടികൾക്കൊപ്പം മുഖ്യമന്ത്രി അശോക് ഗെലോട്ട് (വലത്)
SHARE

ജയ്പുർ ∙ ഒരുകോടി വിദ്യാർഥികൾ ഒരുമിച്ച് ദേശഭക്തി ഗാനങ്ങൾ പാടി രാജസ്ഥാനിൽ റെക്കോർഡിട്ടു. 'ആസാദി കാ അമൃത് മഹോത്സവ്' ക്യാംപെയ്‌നിന്റെ ഭാഗമായാണ് വിദ്യാർഥികളെ അണിനിരത്തി ഈ ചരിത്രനേട്ടം. വിവിധ ജില്ലകളിലെ സ്കൂളുകളിലെ വിദ്യാർഥികളാണ് ഇത്തരത്തിൽ അണിനിരന്നത്.

രാവിലെ 10.15നും 10.40നും ഇടയിലായിരുന്നു ഒത്തുകൂടൽ. ‌'വന്ദേമാതരം', 'സാരെ ജഹാൻസെ അഛാ' തുടങ്ങിയ ദേശഭക്തി ഗാനങ്ങളും ദേശീയ ഗാനവും 25 മിനിറ്റോളം ആലപിച്ച് വിദ്യാർഥികൾ ലണ്ടൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡിലും ഇടം പിടിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ട് കുട്ടികൾക്ക് അഭിനന്ദനവുമായി രംഗത്തെത്തി. 

English Summary: One crore students sing patriotic songs to set world record in Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}