ADVERTISEMENT

ന്യൂഡൽഹി ∙ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടമായെന്ന് ബിഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആര്‍എല്‍ജെപി) നേതാവുമായ പശുപതി കുമാര്‍ പരസ്. നിതീഷിന്‍റെ തീരുമാനം ബിഹാറിന് നഷ്ടമുണ്ടാക്കും. വിശാലസഖ്യം എത്രകാലം മുന്നോട്ടുപോകുമെന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എല്‍ജെപി ബിജെപിക്കൊപ്പം ഉറച്ചുനില്‍ക്കും. ജനതാദൾ യുണൈറ്റഡ് (ജെഡിയു) പോയത് എന്‍ഡിഎയ്ക്ക് കോട്ടമുണ്ടാക്കില്ല. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകില്ല. ബിജെപിക്ക് കൂടുതല്‍ സീറ്റു ലഭിച്ചിട്ടും നിതീഷ് കുമാറിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി വാക്കുപാലിച്ചിരുന്നു. പ്രശ്നങ്ങളുണ്ടായിരുന്നെങ്കില്‍ നിതീഷ് ബിജെപി നേതൃത്വത്തോട് സംസാരിക്കണമായിരുന്നെന്നും പരസ് പറഞ്ഞു.

English Summary: Pashupati Kumar Paras on Nitish Kumar breaks up with BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com