പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

abhilash-pocso-case
അഭിലാഷ്
SHARE

തളിപ്പറമ്പ് ∙ പട്ടുവത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും 6 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. പട്ടുവം കാവുങ്കൽ ചെല്ലരിയൻ അഭിലാഷിനെയാണ് (40) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ ശിക്ഷിച്ചത്. 2016 ഫെബ്രവരി 29നാണ് അഭിലാഷിനെ അറസ്റ്റു ചെയ്തത്.

ഇവിടെയുള്ള ആരാധനാലയത്തിന്റെ ഹാളിൽവച്ച് പല തവണയായി ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിക്കു വേണ്ടി അസിസ്റ്റ്ന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.

English Summary: Youth sentenced to life imprisonment for molesting 15-year old girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}