‘ചുവപ്പ്, നീല, ചുവപ്പ്..’: മഹാരാജാസിൽ ബാനർ പോര്; ചുട്ടമറുപടികൾ നിറയുന്നു

maharajas-college
മഹാരാജാസ് കോളജിനു മുന്നിലെ ബാനറുകൾ
SHARE

കൊച്ചി ∙ എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐയും കെഎസ്​യുവും തമ്മിലുള്ള ബാനർ പോര് മുറുകുന്നു. കോളജിന്റെ പ്രവേശന കവാടത്തിന് മുന്നിൽ ഒന്നിന് മുകളിൽ ഒന്നായി ബാനറുകൾ ഉയരുകയാണ്. തല്ലിത്തീർക്കാതെ ആശയങ്ങൾ കൊണ്ടുള്ള ഈ പോരാട്ടം സൈബർ ഇടങ്ങളിലും നല്ല ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

എസ്എഫ്ഐയെ നിരോധിക്കണമെന്ന ആവശ്യം ഹൈബി ഈഡൻ എംപി പാർലമെന്‍റിൽ ഉന്നയിച്ചതോടെയാണ് തുടക്കം. ഒരുകാലത്ത് കെഎസ്​യുവിന്റെ കോട്ടയായിരുന്ന മഹരാജാസ് ഇപ്പോൾ എസ്എഫ്ഐയുടെ ചെങ്കോട്ടയാണ്. ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്..’ ഇതായിരുന്നു ഹൈബിക്കുള്ള എസ്എഫ്ഐയുടെ ആദ്യ ബാനർ മറുപടി. കോളജിൽ അത്ര ശക്തമല്ലെങ്കിലും കെഎസ്​യുവും വെറുതെയിരുന്നില്ല.

ചുവന്ന ബാനറിന് മുകളിൽ നീല ബാനർ ഉയർത്തി കെഎസ്​യുക്കാരുടെ മറുപടിയും എത്തി. ‘ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും’. പിന്നാലെ എത്തി ചുവന്ന ബാനർ. ‘അതേ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ..’ ഇതിനുള്ള മറുപടി ഉടനെത്തുമെന്നാണ് സൂചന. പരസ്പരം തല്ലാതെ ആശയത്തെ ആശയം െകാണ്ട് നേരിടുന്ന ഈ രീതി മാതൃകയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രശംസ.

English Summary: SFI-KSU banner fight at Maharajas college, Ernakulam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}