ADVERTISEMENT

ന്യൂഡൽഹി ∙ ബിഹാറിൽ മഹാസഖ്യ സർക്കാരിന്റെ ഭാഗമാകില്ലെന്നും പുറത്തുനിന്നു പിന്തുണ നൽകുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി യച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയും കൂടിക്കാഴ്ച നടത്തി. 2024 ൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആകുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് യച്ചൂരി പറഞ്ഞു.

ബിഹാറിൽ പ്രതീക്ഷ നൽകുന്ന മാറ്റമാണ് ഉണ്ടായതെന്ന് ഡി.രാജ പ്രതികരിച്ചു. തേജസ്വിയുമായുള്ള ചിത്രവും വിഡിയോയും യച്ചൂരി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. തേജസ്വിയെ കണ്ടതിൽ സന്തോഷമുണ്ടെന്നും മതേതര മഹാസഖ്യ സർക്കാരിന്റെ രൂപീകരണത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും യച്ചൂരി കുറിച്ചു.

English Summary: Sitaram Yechury meets Bihar Deputy CM Tejashwi Yadav 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com