ADVERTISEMENT

ആലപ്പുഴ ∙ അർത്തുങ്കലിനു സമീപം കടലിൽ കാണാതായ രണ്ടു വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് 12–ാം വാർഡ് കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖിന്റെ (16) മൃതദേഹമാണ് പൊലീസും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.

ഒപ്പം കാണാതായ കടക്കരപ്പള്ളി നികർത്തിൽ ശ്രീഹരിയെ കണ്ടെത്തിയിട്ടില്ല. വ്യാഴാഴ്ചയാണ് അർത്തുങ്കൽ ആയിരംതൈ ഭാഗത്ത് കടലിൽ കുളിക്കാനിറങ്ങിയ വൈശാഖിനെയും ശ്രീഹരിയെയും കാണാതായത്. കുളിക്കാനിറങ്ങിയ ആറു പേരിൽ രണ്ടുപേരെ കാണാതാവുകയായിരുന്നു.

English Summary: Student Drowned at Sea; Body Found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com