അങ്കമാലിയിൽ പാളം മുറിച്ചു കടക്കുമ്പോൾ റെയിൽവേ റിപ്പയർ വാൻ ഇടിച്ചു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

anu-sajan-1
മരിച്ച അനു സാജൻ
SHARE

കൊച്ചി ∙ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ റെയിൽ പാളം മുറിച്ചു കടക്കുമ്പോൾ വിദ്യാർഥിനി റെയിൽവേ റിപ്പയർ വാൻ തട്ടി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു സാജനാണ് (21) മരിച്ചത്. ആലുവ ഭാഗത്തു നിന്നു ട്രെയിൻ വരുന്നതു കണ്ട് അടുത്ത ട്രാക്കിനടുത്തേയ്ക്ക് നീങ്ങി നിൽക്കവെ, ചാലക്കുടി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്കു പോകുകയായിരുന്ന റെയിൽവേ റിപ്പയർ വാൻ ഇടിക്കുകയായിരുന്നു. തെറിച്ചു പോയ അനു ഇരുമ്പുകമ്പിയിൽ ഇടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റു.

അങ്കമാലി മോണിങ് സ്റ്റാർ കോളജിലെ വിദ്യാർഥിനിയാണ്. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസിറങ്ങുന്ന വിദ്യാർഥികൾ റെയിൽവേ ട്രാക്ക് കുറുകെ കടന്നു സമീപത്തെ കോളജുകളിലേക്കു പോകുന്ന പതിവുണ്ട്. കുറച്ചു നാൾ മുൻപും സമാനമായി ഒരു വിദ്യാർഥിനി ട്രെയിനിടിച്ചു മരിച്ചിരുന്നു.

English Summary: Student hit by train dies in Angamaly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}