കൊച്ചി ∙ മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിഘടനവാദികളുടെ മുദ്രാവാക്യം ഏറ്റെടുത്ത ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ജലീൽ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനമാണ്. സർക്കാർ ജലീലിന്റെ രാജി ആവശ്യപ്പെടണമെന്നും മുരളീധരൻ പറഞ്ഞു.
ജമ്മുവും കശ്മീർ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങൾ ഇന്ത്യൻ അധീന ജമ്മു കശ്മീരാണെന്ന ജലീലിന്റെ ഫെയ്സ്ബുക് പോസ്റ്റാണു വിവാദമായത്. പാക്കിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീർ എന്നറിയപ്പെടുന്നുവെന്നും പോസ്റ്റിലുണ്ട്.
പാക്ക് അധീന കശ്മീരിൽ പാക്കിസ്ഥാൻ കൂടുതൽ ഇടപെടലുകൾ നടത്തുന്നില്ലെന്ന് പോസ്റ്റിൽ എഴുതിയത് പാക്കിസ്ഥാനെ പുകഴ്ത്തലാണെന്നും ആരോപണം ഉയർന്നു. മുൻ മന്ത്രി എ.സി.മൊയ്തീൻ അടക്കമുള്ള ജനപ്രതിനിധികൾക്കൊപ്പം നടത്തിയ കശ്മീർ യാത്രയ്ക്ക് പിന്നാലെയാണ് ജലീലിന്റെ വിവാദ പോസ്റ്റ്.
English Summary: V Muraleedharan on KT Jaleel's Controversial Azad Kashmir remark