ADVERTISEMENT

പറവൂർ ∙ ബൈക്കിലേക്ക് മരം വീണ് നാലുവയസ്സുകാരൻ മരിച്ചു. പറവൂർ പുത്തൻവേലിക്കര സ്വദേശി സിജീഷിന്റെ മകൻ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ചിത്രാഞ്ജലി തിയറ്ററിന് മുന്നിലെ കൂറ്റന്‍ മരമാണ് കടപുഴകി വീണത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട കോട്ടുവള്ളി സ്വദേശി പ്രദീപ്, ഭാര്യ രേഖ എന്നിവര്‍ ഗുരുതരാവസ്ഥയിലാണെന്നു പൊലീസ് പറഞ്ഞു. 

English Summary: Boy died after tree fell on scooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com