ബാഗേജില്‍ 15 രാജവെമ്പാല, 5 പെരുമ്പാമ്പ്, പിന്നെ കുരങ്ങും ആമയും; ഞെട്ടി കസ്റ്റംസ്

monkey-snake-chennai-airport
ചെന്നൈ വിമാനത്താവളത്തിൽ ബാഗിൽ നിന്നും കണ്ടെടുത്ത ഡി ബ്രാസ കുരങ്ങ്, രാജവെമ്പാല (Photo: Twitter/@iAtulKrishan)
SHARE

ചെന്നൈ ∙ ബാങ്കോക്കില്‍നിന്നു ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ തായ് എയര്‍വേയ്സ് വിമാനത്തില്‍ സംശയകരമായി കണ്ട ബാഗേജ് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടുങ്ങി. പാഴ്സല്‍ അനങ്ങുന്നത് കണ്ടപ്പോഴായിരുന്നു പരിശോധന. ആദ്യത്തെ പാക്കേജില്‍നിന്ന് പുറത്തുചാടിയത് ആഫ്രിക്കയില്‍ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങ്. ചോക്ലേറ്റുകൾ നിറച്ച പെട്ടിയിലാണ് കുരങ്ങിനെ അടച്ചിരുന്നത്.

അടുത്ത പെട്ടി തുറന്നപ്പോള്‍ കണ്ടത് ചില്ലറക്കാരെയല്ല. 15 രാജവെമ്പാലകള്‍! മറ്റൊരു പെട്ടിയിൽ അഞ്ച് പെരുമ്പാമ്പുകള്‍. അവസാനത്തെ ബാഗില്‍ അധികം വലുപ്പമില്ലാത്ത രണ്ട് അള്‍ഡാബ്ര ആമകള്‍. ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാല്‍ ഇവയെ ബാങ്കോക്കിലേക്ക് തിരിച്ചയച്ചു. ചെന്നൈയില്‍ പാഴ്സല്‍ സ്വീകരിക്കേണ്ടിയിരുന്ന ആളെക്കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി.

English Summary: Customs seize rare species of wild animals at Chennai airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}