ADVERTISEMENT

ചേർത്തല∙ അർത്തുങ്കൽ ആയിരം തൈ ഫിഷ് ലാൻഡിങ്ങിനു സമീപം കടലിൽ കുളിക്കാനിറങ്ങി കാണാതായ ശ്രീഹരി(16)യുടെ മൃതദേഹം പുലർച്ചെ ചെത്തി ഹാർബറിനു സമീപം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകിട്ടാണ് കടക്കരപള്ളി പഞ്ചായത്ത് മൂന്നാം വാർഡ് നികർത്തിൽ മുരളീധരന്റെയും ഷീലയുടെയും മകൻ ശ്രീഹരി (16),  12-ാം വാർഡ് കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖ് (16) എന്നിവരെ കുളിക്കാനിറങ്ങിയപ്പോൾ കടലിൽ കാണാതായത്. വൈശാഖിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് പുലിമുട്ടിനു സമീപത്തുനിന്നു കണ്ടെത്തിയിരുന്നു. തീരദേശ പൊലീസ്, ഫയർഫോഴ്സ്, കോസ്റ്റൽ ഗാർഡ്, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ രണ്ടു ദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു. 

English Summary: Dead body of missing boy found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com