വയോധിക ദമ്പതികളുടെ വീട് കുത്തിത്തുറന്നു; 2 ലക്ഷവും സ്വർണവും കവർന്നു

SHARE

കോതമംഗലം ∙ വയോധിക ദമ്പതികള്‍ താമസിച്ചിരുന്ന വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു. ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവസമായിരുന്നു സംഭവം. 2 ലക്ഷം രൂപയും 2 പവന്‍ സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്. വായനശാലാപ്പടിയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മോഷണം.

വീടിന്‍റെ പിന്നിലെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. എല്ലാ മുറികളിലും പരിശോധന നടത്തിയ ശേഷം അലമാരകളിൽനിന്ന് തുണികളും മറ്റും വലിച്ചുവാരിയിട്ടു. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും വളയുമാണു നഷ്ടമായത്. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. 

കോതമംഗലം സിഐ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി കാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്. കുടുംബത്തെ അടുത്തറിയുന്നവരാകാം മോഷണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 

English Summary: Elderly couple robbed of cash, ornaments at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}