തിരംഗ യാത്രയിലേക്ക് പശു; ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിക്ക് പരുക്ക്– വിഡിയോ

tiranga-yathra-cow
തിരംഗ യാത്രയ്‌ക്കിടയിലേക്ക് പാഞ്ഞുകയറി പശുവിന്റെ ചവിട്ടേറ്റ് നിലത്തുവീഴുന്ന ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ (ചുവന്ന വൃത്തത്തിൽ)
SHARE

ന്യൂഡൽഹി ∙ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തിരംഗ യാത്രയ്‌ക്കിടെ ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ പശു ഇടിച്ചിട്ടു. തിരംഗ യാത്രയ്‌ക്കിടയിലേക്ക് പാഞ്ഞുകയറിയ പശുവിന്റെ ആക്രമണത്തിലാണ്, യാത്രയ്ക്ക് നേതൃത്വം നൽകിയിരുന്ന നിതിൻ പട്ടേലിനു പരുക്കേറ്റത്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ കാഡിയിലാണ് സംഭവം.

പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേലിന്റെ ഇടതു കാലിന് ചെറിയ പൊട്ടലുണ്ടായി. തിരംഗ യാത്രയ്‌ക്കിടയിലേക്ക് പശു ഓടിക്കയറുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. ‘‘കാഡിയിൽ ഏതാണ്ട് 2000 പേർ പങ്കെടുത്ത തിരംഗ യാത്ര സംഘടിപ്പിച്ചിരുന്നു. ഉദ്ദേശിച്ച ദൂരത്തിന്റെ 70 ശതമാനം പിന്നിട്ട് ഒരു പച്ചക്കറി ചന്തയിൽ എത്തിയപ്പോഴാണ് പശു അപ്രതീക്ഷിതമായി ആളുകൾക്കിടയിലേക്ക് ഓടിക്കയറിയത്’’ – നിതിൻ പട്ടേൽ പറഞ്ഞു. പശുവിന്റെ ചവിട്ടേറ്റുവീണ മറ്റു ചിലർക്കും പരുക്കുണ്ട്.

സംഭവത്തിന്റെ വിഡിയോയിൽ, നിതിൻ പട്ടേൽ ദേശീയ പതാകയും വഹിച്ച് തിരംഗ യാത്രയ്ക്ക് നേതൃത്വം നൽകുന്നതു കാണാം. ഒട്ടേറെയാളുകൾ അദ്ദേഹത്തിനു ചുറ്റിലുമുണ്ട്. ഇതിനിടെ പാഞ്ഞെത്തിയ പശു പട്ടേലിനെ ഉൾപ്പെടെ ഇടിച്ചിടുന്നത് വിഡിയോയിൽ വ്യക്തമാണ്. നില തെറ്റിയ പട്ടേൽ വീഴുന്നതും വിഡിയോയിലുണ്ട്.

അപകടത്തിനു പിന്നാലെ പട്ടേലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എക്സ്റേയും സിടി സ്കാനുമെടുത്ത് പരിശോധിച്ചതിൽ ഇടതുകാലിന് ചെറിയ പൊട്ടലുണ്ടെന്നു കണ്ടെത്തി. അടുത്ത 20–25 ദിവസത്തേക്ക് പട്ടേലിന് ഡോക്ടർമാർ സമ്പൂർണ വിശ്രമം നിർദേശിച്ചു. കാലിനു പ്ലാസ്റ്ററിട്ട് നിതിൻ പട്ടേൽ ആശുപത്രിയിൽ വീൽചെയറിൽ നീങ്ങുന്ന ചിത്രങ്ങളും പുറത്തുവന്നു.

English Summary: Gujarat Ex Minister Nitin Patel Hit By Galloping Cow During Tiranga Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA