ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്ത്, ഡോളർക്കടത്തു കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ മലയാളി ഉദ്യോഗസ്ഥനു സ്ഥലം മാറ്റം. കേസുകളുടെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ഓഫിസറായിരുന്ന ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണനാണു സ്ഥലം മാറ്റ‌ം. ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കേസിന്റെ തുടർ നടപടികൾക്ക് നിലവിൽ കൊച്ചിയിലുള്ള ജോയിന്റ് ഡയറക്ടർ മേൽനോട്ടം വഹിക്കും. 

സ്വപ്ന സുരേഷിന്റെ കൂടുതൽ വെളിപ്പെടുത്തലുകളുടെയും രഹസ്യ മൊഴിയുടെയും പശ്ചാത്തലത്തിൽ ഇഡി അന്വേഷണം മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും നീളാനുള്ള സാധ്യതയുണ്ടെന്നു വിലയിരുത്തുന്നു. കേസുകളുടെ തുടർ നടപടികൾ കർണാടകയിലേക്കു മാറ്റണം എന്ന ആവശ്യം ഇതിനിടെ ഉയർത്തിയിട്ടുണ്ട്. ഇതേ ആവശ്യവുമായി ഇഡി സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്. 

കേസ് കേരളത്തിൽ തുടരുന്ന സാഹചര്യത്തില്‍ അന്വേഷണം തടസപ്പെടുത്താൻ സർക്കാരിന്റെ ഭാഗത്തുനിന്നു നീക്കമുണ്ടാകുമെന്നാണ് ഇഡി വിലയിരുത്തുന്നത്. നേരത്തെ കേസ് അന്വേഷണത്തിനിടെ അന്വേഷണ സംഘത്തിനെതിരെ പൊലീസ് കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിരുന്നു. നിലവിൽ അന്വേഷണം വിപുലമാക്കുമ്പോൾ മലയാളി ഉദ്യോഗസ്ഥനു നേരെ സമാനമായ ആരോപണങ്ങളും പരാതികളും ഉയരാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് സ്ഥലംമാറ്റം എന്നും വിലയിരുത്തുന്നുണ്ട്.

English Summary: Gold Smuggling Case : ED investigation officer transferred to Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com