ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം, ജവാനും നാട്ടുകാർക്കും പരുക്ക്; ഭീകരര്‍ക്കായി തിരച്ചിൽ

INDIA-KASHMIR-PAKISTAN-UNREST-SECURITY
ഫയൽചിത്രം.
SHARE

ശ്രീനഗർ ∙ ഈദ്ഗാ പ്രദേശത്തു സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം. ഒരു സിആര്‍പിഎഫ് ജവാനും രണ്ട് നാട്ടുകാര്‍ക്കും പരുക്കേറ്റു. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു. മൂന്ന് ദിവസത്തിനിടെ കശ്മീരില്‍ ഉണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്.

കഴിഞ്ഞദിവസം അനന്ത് നഗറിൽ സിആർപിഎഫ് സംഘത്തിനു നേരെ ഉണ്ടായ വെടിവയ്പിൽ ഒരു ജവാന് പരുക്കേറ്റിരുന്നു. വ്യാഴാഴ്ച രജൗരിയിലെ പാർഗൽ സൈനിക ക്യാംപിലുണ്ടായ ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. ചാവേർ ആക്രമണം ചെറുക്കുന്നതിനിടെയാണ് സൈനികർ വീരമൃതു വരിച്ചത്. രണ്ട് ഭീകരരെ സൈന്യം വധിച്ചു.

English Summary: Grenade Attack In Kashmir's Srinagar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}