ADVERTISEMENT

ഡോണാപോള∙ ഗോവ രാജ്ഭവന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ ഹ്യൂമൺ ടച്ച് ഫൗണ്ടേഷൻ, കാരിത്താസ് എന്നീ സ്ഥാപനങ്ങളിലെ എച്ച്ഐവി ബാധിതരായ കുട്ടികളെ രാജ്ഭവനിലേക്ക് ക്ഷണിച്ച് വരുത്തി ആദരിക്കുകയും വിരുന്നും സ്നേഹോപഹാരങ്ങളും നൽകുകയും ചെയ്തു. അനാഥാലയങ്ങളിലെ അന്തേവാസികളെയും അനാഥരേയും രോഗബാധിതരേയും സഹായിക്കുന്ന രാജ്ഭവന്റെ പദ്ധതിക്ക് നാളെ തുടക്കം കുറിക്കും.

ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, സാഹിത്യ പ്രതിഭകളായ ദാമോദർ മൗസോ, ശ്രദ്ധ ഗരാഡ്, ഡോ. അനുജ ജോഷി, പ്രഫ.ധാനേശ്വർ പാട്ടീൽ എന്നിവർക്ക് ഗവർണർ തങ്കപ്പതക്കം നൽകി ആദരിച്ചു. കോഴിക്കോട്ടുള്ള സ്വാതന്ത്ര്യസമര സേനാനികളായ പി.വാസു (സോഷ്യോ വാസു ), തായാട്ട് ബാലൻ എന്നിവരേയും തങ്കപ്പതക്കം നൽകി ആദരിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു. ഓഗസ്റ്റ് പത്തൊമ്പതിന് കോഴിക്കോട്ടെത്തുന്ന ഗവർണർ ഇവരുടെ വസതികളിലെത്തി തങ്കപ്പതക്കം നൽകി ആദരിക്കും.

English Summary: Independence day celebration in Goa Raj Bhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com