സിനിമയിലെ ക്ലൈമാക്സ് അനുകരിച്ചു; 20 ലീറ്റർ പെട്രോൾ ശരീരത്തിലൊഴിച്ച് കത്തിച്ച്‌ യുവാവ് ജീവനൊടുക്കി

1248-fire-suicide
പ്രതീകാത്മക ചിത്രം. Photo Credit: Kim Takhyz Sviridov/Shutterstock
SHARE

ബെംഗളൂരു∙ തെലുങ്ക് ചിത്രമായ അരുന്ധതിയിലെ ആത്മാഹുതി രംഗം അനുകരിച്ച് കർണാടകയിൽ 23 വയസ്സുകാരൻ ആത്മ‌ഹത്യ ചെയ്‌തു. കർണാടകയിലെ തുമാകുരു സ്വദേശിയായ രേണുക പ്രസാദ് ആണ് മരിച്ചത്. 15 തവണയെങ്കിലും യുവാവ് ഈ ചിത്രം കണ്ടിട്ടുണ്ടാകുമെന്നാണു വിവരമെന്നു പൊലീസ് പറയുന്നു. 

സിനിമകളോടുള്ള അമിതമായ ഭ്രമമായിരുന്നു യുവാവിന്. പതിനൊന്നാം ക്ലാസിൽ ഇയാൾ പഠനം നിർത്തിയിരുന്നു. സിനിമയിലെ കഥാപാത്രത്തെ പോലെ 20 ലീറ്റർ പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിൽ എത്തിച്ചത്.  60 ശതമാനത്തോളം ഇയാൾക്ക് പൊള്ളലേറ്റിരുന്നു. പിറ്റേദിവസം മരിച്ചു.

പത്താംക്ലാസ് വരെ പഠനത്തിൽ അസാധാരണമായ മികവു പുലർത്തിയിരുന്ന വിദ്യാർഥിയായിരുന്നു രേണുക പ്രസാദെന്ന് ബന്ധുക്കൾ പറയുന്നു. അരുന്ധതി സിനിമയിലെ ആത്മാഹുതി രംഗങ്ങൾ അനുകരിക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ മാതാപിതാക്കളോട് യുവാവ് സംസാരിച്ചിരുന്നതായും പൊലീസ് പറയുന്നു.

English Summary:‘Inspired’ by ‘Arundhati’ movie, Tumakuru youth immolates self

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}