ADVERTISEMENT

കോഴിക്കോട്∙ കേന്ദ്രം ഫണ്ട് തന്നാൽ ദേശീയപാതയിലെ കുഴിയടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് സഹായിക്കാമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

‘‘ദേശീയപാതയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളിൽ സഹായം ആവശ്യമുണ്ടെങ്കിൽ സഹായിക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാണ്. നേരിട്ട് അവർക്ക് അറ്റകുറ്റപ്പണി നടത്താൻ കഴിയുന്നില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ദേശീയപാത വിഭാഗം സഹായിക്കും. ഈ കാര്യം  ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. ഫണ്ട് കേന്ദ്രം നൽകിയാൽ അതുപയോഗിച്ച് അറ്റകുറ്റപ്പണി നടത്തും’’. ആലപ്പുഴയിൽ നേരത്തേ ഈ മാതൃകയിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

English Summary: Minister Muhammed Riyas on patholes in NH roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com